ചെമ്പുസംസ്കരണ യൂനിറ്റിനെതിരേ രജനികാന്ത്
ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്കരണ യൂനിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സ്റ്റൈല്‍ മന്നന് രജനികാന്തും. പ്രദേശവാസികള്‍ 47 ദിവസമായി നടത്തിവരുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു. പ്ലാന്റിന് ആരാണ് അനുമതി നല്‍കിയതെന്നും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും രജനി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സമരസ്ഥലത്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും എത്തിയിരുന്നു. മറ്റൊരു ഭോപ്പാല്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും പ്ലാന്റ് അടച്ചുപൂട്ടണമെന്നും കമല്‍ ആവശ്യപ്പെട്ടിരുന്നു. പ്ലാന്റിനെതിരേ ഒരു വിഭാഗം ഗ്രാമീണര്‍ സമരത്തിലാണ്. പ്രദേശത്തുള്ള ഐ.ടി.ഐയിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. പ്രദേശത്ത് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."