HOME
DETAILS
MAL
ദലിത് യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെന്ന് പൊലിസ്
backup
April 02 2018 | 01:04 AM
അഹമ്മദാബാദ്: കുതിരയെ വാങ്ങിച്ചുവെന്ന കുറ്റത്തിനല്ല മറിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്തതിനാണ് ദലിത് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ്. കഴിഞ്ഞ ദിവസം സവര്‍ണരില്‍നിന്ന് ഭീഷണി നേരിട്ട ദലിത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കുതിരയെ വാങ്ങിച്ചതാണ് കൊലക്കുപിന്നിലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ യുവാവിനുനേരെ ഭീഷണിയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പൊലിസ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."