HOME
DETAILS
MAL
ബിഹാറില്‍ വര്‍ഗീയ കലാപം: കേന്ദ്രമന്ത്രിയുടെ മകന് അറസ്റ്റില്‍
backup
April 02 2018 | 02:04 AM
പട്ന: ബിഹാറില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിന് ചൗബെയുടെ മകന് അരിജിത് ഷെശാവതിനെ പൊലിസ് അറസ്റ്റ് ചെയ്തു.
വര്‍ഗീയ കലാപത്തിനു നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ ഭാഗല്പൂര് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം പട്ന പൊലിസിന് മുന്‍പാകെ കീഴടങ്ങിയത്.
അതിനിടെ പൊലിസ് അന്വേഷണം തുടങ്ങിയതോടെ അരിജിത് ഒളിവില്‍ പോയെന്ന വാര്‍ത്തയുണ്ടായിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇയാള്‍ പൊലിസിന് മുന്പില് കീഴടങ്ങിയത്.
ന്യൂനപക്ഷ മതവിഭാഗക്കാരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വര്‍ഗീയ നീക്കം നടത്തിയതിനാണ് ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."