ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍
പട്‌ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍. അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയവും തുടര്‍ന്ന് രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട വര്‍ഗീയ കലാപവും ബി.ജെ.പിക്കെതിരായ ശക്തമായ നീക്കമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളത്. മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം അധികാരം പങ്കിട്ട നിതീഷ്‌കുമാറും സംഘവും ഇപ്പോള്‍ ബി.ജെ.പിയെ തള്ളിപ്പറയാന്‍ തയാറായത് പുതിയ രാഷ്ട്രീയ ദ്രുവീകരണത്തിനു ബിഹാറില്‍ വഴിവച്ചിരിക്കുകയാണ്.
ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്നിവരുമായി കൂട്ടുകൂടി പുതിയ മുന്നണി രൂപീകരിക്കാനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. എന്‍.ഡി.എക്കെതിരേ പുതിയ പ്രതിരോധ മുന്നണി രൂപീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ മാസം 14ന് പട്‌നയില്‍ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി സംഘടിപ്പിക്കുന്ന ബി.ആര്‍ അംബേദ്കര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ ക്ഷണിച്ചത് പുതിയ രാഷ്ട്രീയ നീക്കത്തിന് തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെയുടെ മകന്‍ അരിജിത് ഷെശാവത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നീതീഷ്‌കുമാര്‍ ഉത്തരവിട്ടത് ബി.ജെ.പിയോട് തുറന്ന വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നതിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര മന്ത്രിയുടെ മകന്റെ അറസ്റ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സാമുദായിക സൗഹാര്‍ദത്തിനും സമാധാനം ഉണ്ടാക്കുന്നതിനും രണ്ടുവഴികളില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്ന് ജെ.ഡി.യു ദേശീയ വക്താവ് കെ.സി ത്യാഗി പറഞ്ഞു. സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആര്‍ക്കുമുന്നിലും മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍. കുശ്‌വാഹ എന്നിവരുടെ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ജെ.ഡി.യുവിനു താല്‍പര്യമാണ്. അതേസമയം കഴിഞ്ഞ 10 മാസമായി എന്‍.ഡി.എയുടെ ഒരു യോഗത്തിലും ജെ.ഡി.യു പങ്കെടുത്തിട്ടില്ലെന്ന് കെ.സി ത്യാഗി പറഞ്ഞു.
ദേശീയ തലത്തില്‍ പോലും മുന്നണികള്‍ തമ്മില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. സംസ്ഥാനത്തുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം എന്‍.ഡി.എയില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനമില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ത്യാഗി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."