ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളുകളില്‍
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ ആരംഭിച്ചു. രാജ്യത്തെ നിലവിലെ അവസ്ഥയില്‍ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്കൂള്‍ പ്രവേശനത്തിലും കുറവുണ്ട്. സഊദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമാം, ജുബൈല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഒട്ടുമിക്കതും പൂര്‍ത്തിയായതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈവര്‍ഷം ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്ക് പുതിയ അഡ്മിഷന് വേണ്ടി അപേക്ഷിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചു. 17000 വിദ്യാര്‍ഥികളാണ് ദമാം ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നത്. കെ.ജി വിഭാഗത്തിന് ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകള്‍ നടന്നുവരുന്നത്.അതിനിടെ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രവേശന ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. 500 റിയാലിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവും 500 റിയാല്‍ പ്രവേശന ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രവേശന ഫീസ് ഇനത്തില്‍ 1500 റിയാലാണ് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."