രണ്ടാം ലോകയുദ്ധത്തിനിടെ കാണാതായ ബ്രിട്ടീഷ് കപ്പല്‍ കണ്ടെത്തി
കൊളംബോ: രണ്ടാം ലോക മഹായുദ്ധത്തില്‍ ജാപ്പനീസ് ആക്രമണത്തില്‍ തകര്‍ന്ന ബ്രിട്ടീഷ് യാത്രാകപ്പല്‍ കണ്ടെത്തി. 75 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കപ്പല്‍ ശ്രീലങ്കന്‍ കടലില്‍ കണ്ടെത്തിയത്. ശ്രീലങ്കയിലെ ത്രിങ്കോമലീ തുറമുഖത്തിനടുത്ത് 35 അടി(10.7 മീറ്റര്‍) താഴ്ചയില്‍ ചെളിയില്‍ പൂണ്ടുകിടക്കുകയായിരുന്നു കപ്പല്‍.
1942 ഏപ്രില്‍ ഒന്‍പതിനാണ് ജപ്പാന്റെ വ്യോമാക്രമണത്തില്‍ ബ്രിട്ടീഷ് യാത്രാകപ്പലായ എസ്.എസ് സാഗായ്ങ് തകര്‍ന്നത്. തുടര്‍ന്ന് കടലില്‍ മുങ്ങിയ കപ്പലിനെ ദീര്‍ഘകാലത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താനായിരുന്നില്ല. കപ്പലിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗം പേരെയും രക്ഷിച്ചിരുന്നു.
ശ്രീലങ്കയുടെ കിഴക്കന്‍ നാവിക കമാന്‍ഡ് യൂനിറ്റ് നടത്തിയ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കപ്പല്‍ കണ്ടെത്താനായത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 11നാണ് കപ്പല്‍ കണ്ടെത്താനുള്ള ഓപറേഷന് നേവിയിലെ മുങ്ങല്‍വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഈമാസം 22 മുതല്‍ തന്നെ കപ്പല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഘട്ടംഘട്ടമായാണ് കപ്പല്‍ പൊക്കിയെടുത്ത് കരയിലെത്തിച്ചത്. ശ്രീലങ്കന്‍ നേവിയിലെ 98 മുങ്ങല്വിദഗ്ധരാണു ദൗത്യത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."