എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഹജ്ജ് സര്‍വിസുകളെ പ്രതികൂലമായി ബാധിക്കും
കൊണ്ടോട്ടി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 76 ശതമാനം ഓഹരി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഹജ്ജ് സര്‍വിസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. കടക്കെണിയില്‍ നിന്ന് കരകയറ്റാനാണ് മറ്റുവിമാന കമ്പനികള്‍ക്ക് നല്‍കാത്ത പ്രാതിനിധ്യം കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ ഹജ്ജ് സര്‍വിസിന് നല്‍കുന്നത്. എന്നാല്‍ സ്വാകര്യവല്‍ക്കരിക്കുന്നതോടെ എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നഷ്ടമാകും.
ഇതോടെ ഹജ്ജ് സര്‍വിസിന് നല്‍കിവരുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാറിനാവില്ല. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് നയപുനരവലോകന സമിതി നേരത്തെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ഹജ്ജ് സര്‍വിസുകള്‍ കൂടുതലും നടത്തുന്നത് എയര്‍ ഇന്ത്യയാണ്.
സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യത്തിലാണ് വിമാന സര്‍വിസ് എയര്‍ ഇന്ത്യ നടത്തിയത്. കമ്പനി സ്വകാര്യ വല്‍ക്കരിക്കുന്നതോടെ മാനേജ്‌മെന്റിന്റെ നിയന്ത്രണമടക്കം ഇല്ലാതാകും. ഇതോടെ ഹജ്ജ് വിമാന ടെന്‍ഡറില്‍ സര്‍ക്കാര്‍ ലേബലില്‍ എയര്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനാവില്ല.
2016-2017 ലെ കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യ 48,876 കോടി രൂപ കടത്തിലാണിപ്പോഴുള്ളത്. അടുത്തവര്‍ഷം കടം 3500 കോടിയായി വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബിസിനസ് കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ഏണസ്റ്റ് ആന്‍ഡ് യങ് എല്‍.എല്‍.പി. ഇന്ത്യയെ എയര്‍ഇന്ത്യയുടെ ഓഹരിവില്‍പ്പനയുടെ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."