മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇന്നു കണ്ണൂരില്‍ സ്വീകരണം
കണ്ണൂര്‍: മുഖ്യമന്ത്രിക്കും ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും ഇടതുപക്ഷ എം.എല്‍.എമാര്‍ക്കും എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഇന്നു കണ്ണൂരില്‍ സ്വീകരണം നല്‍കും. വൈകുന്നേരം അഞ്ചിന് ടൗണ്സ്ക്വയറിലാണു പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്, വ്യവസായ മന്ത്രി ഇ.പി ജയരാജന്, ആരോഗ്യമന്ത്രി കെ.കെ ശൈലജ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് എന്നിവര്‍ക്കും എം.എല്‍.എമാരായ സി കൃഷ്ണന്, ടി.വി രാജേഷ്, ജയിംസ് മാത്യു, എ.എന്‍ ഷംസീര്‍, മാഹി എം.എല്‍.എ ഡോ. വി രാമചന്ദ്രന് എന്നിവര്‍ക്കുമാണു സ്വീകരണം നല്‍കുക.
പിണറായി വിജയന് ഇന്നുരാവിലെ 7.15ന് തലശേരി റെയില്‍വേ സ്റ്റേഷനിലും സ്വീകരണം നല്‍കും.
പത്തിന് പിണറായി ഓലയമ്പലത്ത് മണ്ഡലംതല സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്കു രണ്ടിന് പയ്യാവൂരില്‍ ചമതച്ചാല്പുഴയില് മുങ്ങിമരിച്ച അഞ്ചുകുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."