ജാതിരഹിത കണക്ക് സഭയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി
മലപ്പുറം: വിദ്യാര്‍ഥി പ്രവേശന സമയത്ത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതി കോളം പൂരിപ്പിച്ചിട്ടില്ലെന്ന കണക്കുമായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള പൊതുസമൂഹത്തിന്റെ മഹാഭൂരിഭാഗവും വിശ്വാസി സമൂഹമാണെന്നിരിക്കെ ഏതാനും പേരുടെ കണക്ക് നിരത്തി കേരളം ജാതിരഹിതമായ സമൂഹമായി മാറുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മന്ത്രികാണിച്ച അഭ്യാസം വിദ്യാഭ്യാസ മന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ അഭിപ്രായപ്പെട്ടു. നിയമസഭയില്‍ ആധികാരികമായി വയ്‌ക്കേണ്ട കണക്ക് വാസ്തവ വിരുദ്ധവും അബദ്ധം നിറഞ്ഞതുമാണ്. സ്‌കൂള്‍ അധികൃതരും മാനേജമെന്റുകളും ഈ ഞെട്ടിക്കുന്ന കണക്കുകള്‍ക്കെതിരെ രംഗത്തു വന്ന സാഹചര്യത്തില്‍ മന്ത്രിക്കെതിരേ ഉചിതമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതു സര്‍ക്കാറിന്റെ രണ്ടാം വര്‍ഷവും പൊതുവിദ്യാഭ്യാസ മേഖല പരാജയമാണ്. വിദ്യാഭ്യാസ രംഗത്ത് ഗുണപരമായി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി അധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. നൂറു കണക്കിന് അധ്യാപകര്‍ ശമ്പളമില്ലാതെയാണ് വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നത്. നിലവിലുള്ള സര്‍വിസ് ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള അധ്യാപക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് ഏറെ ഗുണമേന്മയുണ്ടാക്കിയ ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി കമ്പനിവത്ക്കരിച്ച് വിദ്യാഭ്യാസ രംഗത്തു നിന്നു തന്നെ മാറ്റപ്പെട്ടു. ഇത്തരം നടപടികള്‍ക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ കെ.എസ്.ടി.യു സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."