HOME
DETAILS

ആര്‍.എസ്.എസുകാര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു വൈദീകനും പരുക്ക്

  
backup
April 02 2018 | 02:04 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d


ചാരുംമൂട്: കരിമുളക്കല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു നേരെ ആര്‍.എസ്.എസ് ആക്രമണം. ഈസ്റ്റര്‍ രാത്രി കുര്‍ബാനക്ക് വന്ന ഇടവക വികാരിക്കു നേരെയും ഭക്ത ജനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പള്ളി ഓഫിസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന്‌പേരെ നൂറനാട് പൊലിസ് അറസ്റ്റ് ചെയ്തു. കരിമുളയ്ക്കല്‍, താമരക്കുളം സ്വദേശികളായ സുനു, സനില്‍കുമാര്‍, അരുണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പള്ളിയുടെ ഭൂമിയില്‍ ശ്മശാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പുലര്‍ച്ചെ പള്ളിക്കുനേരെയും വൈദികനെതിരേയും ആക്രമണം ഉണ്ടായത്. സംഭവമറിഞ്ഞ് രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിശ്വാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി ജി.സുധാകരന്‍, ആര്‍ രാജേഷ് എം.എല്‍.എ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ സജി ചെറിയാന്‍, ഡി.വിജയകുമാര്‍, ദേവസ്വം ബോര്‍ഡ് മെംബര്‍ കെ.രാഘവന്‍, വിവിധ കക്ഷി നേതാക്കള്‍,സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പള്ളിയിലെത്തി ആക്രമണത്തെ അപലപിച്ചു.പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് നടപടിയില്‍ സ്ഥലം എം.എല്‍.എ കൂടിയായ ആര്‍.രാജേഷ് പ്രതിഷേധിച്ചു.
പള്ളിക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ ആര്‍.എസ്. എസ് പ്രവര്‍ത്തകരാണന്നും സമാധാനമായി ജീവിക്കുന്ന പ്രദേശത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നടപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പള്ളിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പള്ളിക്ക് നേരെയും വൈദികനെതിരേയും നടന്ന ആക്രമണത്തിലെ പ്രതികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും നാട്ടില്‍ സമാധാന അന്തരീക്ഷ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago