ആറടിയില്‍ ബയേണ്‍
ജര്‍മന്‍ ബുണ്ടസ് ലീഗ് മത്സരത്തില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഗോളില്‍ മുക്കിയാണ് ബയേണ്‍ മ്യൂണിക്ക് കിരീട പ്രതീക്ഷ സജീവമാക്കിയത്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് അവര്‍ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി ലെവന്‍ഡോസ്കി ഹാട്രിക്ക് ഗോളുകളുമായി കളം വാണു. അഞ്ച്, 44, 87 മിനുട്ടുകളിലാണ് പോളണ്ട് നായകന് വല ചലിപ്പിച്ചത്. ശേഷിച്ച ഗോളുകള്‍ റോഡിഗ്രസ് (14), മുള്ളര്‍ (23), റിബറി (45+1) എന്നിവര്‍ നേടി.
28 കളികളില്‍ നിന്ന് 22 ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി 69 പോയിന്റോടെയാണ് ബയേണ്‍ മ്യൂണിക്ക് ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഷാല്‍കെയുമായി 17 പോയിന്റിന്റെ വ്യത്യാസമുണ്ട്. 28 കളികളില്‍ നിന്ന് 15 ജയവും ഏഴ് സമനിലയും ആറ് തോല്‍വിയുമടക്കം ഷാല്‍കെയ്ക്ക് 52 പോയിന്റാണുള്ളത്. 28 കളികളില്‍ നിന്ന് 13 ജയവും ഒന്‍പത് സമനിലയും ആറ് തോല്‍വിയുമടക്കം 48 പോയിന്റുള്ള ബോറൂസിയ ഡോര്ട്്മുണ്ട് മൂന്നാമതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."