അമേരിക്കന്‍ സൈന്യം സിറിയയില്‍ തന്നെ തുടരണം: സഊദി
റിയാദ്: അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്ന് പിന്‍വാങ്ങരുതെന്നും അവിടെ തന്നെ തുടരേണ്ടത് അനിവാര്യമാണെന്നും സഊദി അറേബ്യ. സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് സൈന്യം സിറിയയില്‍ തന്നെ തുടരണമെന്ന നിലപാട് സഊദി ഉയര്‍ത്തിയത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അമേരിക്കയിലെ ടൈംസ് മാസിക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം മേഖലയില്‍ ഇറാന് സ്വാധീനം വ്യാപിപ്പിക്കുന്നതില്‍ നിന്നും തടയാനുള്ള അവസാനശ്രമമാണ്. യു.എസ് സൈനിക സാന്നിധ്യം ഭാവി സിറിയയുടെ കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം പറയുന്നതിനും ഉപകാരപ്രദമാകും. ബൈയ്റൂതിനെ സിറിയയും ഇറാഖും വഴി തെഹ്റാനുമായി ബന്ധിപ്പിക്കുന്നതിനാണ് ഹൂതി മലീഷികളുമായി ചേര്‍ന്ന് ഇറാന് ശ്രമിക്കുന്നത്. 'ശീഈ ചന്ദ്രകല' എന്നറിയപ്പെടുന്ന പദ്ധതിയാണിത്. ഇതിലൂടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ രാജ്യങ്ങളില്‍ ഇറാന് കൂടുതല്‍ സ്വാധീനം ലഭിക്കും. കിഴക്കന്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചാല്‍ മേഖലയില്‍ പരിശോധനക്കുള്ള അവസരമാണ് നഷ്ടപ്പെടുകയെന്നും അമീര്‍ വ്യക്തമാക്കി.
നിലവില്‍ കിഴക്കന്‍ സിറിയയിലെ ദെയ്ര് എസ്റ്റോറിലെ സൈനിക കേന്ദ്രത്തില്‍ 2000 യു.എസ് സൈനികരാണുള്ളത്. ബശാറുല്‍ അസദ് ഇറാന്റെ ഒരു പാവയായി മാറില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും കിരീടവകാശി പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."