'വിപ്ലവ സര്‍ക്കാറിന് അഭിവാദ്യങ്ങള്‍'- പണിമുടക്കിനെ പരിഹസിച്ച് ജോയ് മാത്യു
കൊച്ചി: ഇന്ന് നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്കിനെ പരിഹസിച്ച് നടന് ജോയ് മാത്യു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്ക്കെതിരേയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. ഇതിനെതിരേയാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിമര്‍ശിച്ചാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
തൊഴിലവകാശങ്ങള്‍ക്ക് വേണ്ടി 250 ദിവസമായി സമരംചെയ്യുന്ന നഴ്സ്മാരുടെ കാര്യം തീരുമാനിക്കാനാകാത്ത വിപ്ലവ സര്‍ക്കാര്‍,
വര്‍ഷം കഴിഞ്ഞിട്ടും വയല്‍ക്കിളി സമരത്തെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുന്ന വിപ്ലവ സര്‍ക്കാര്‍
വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയുള്ള ആഘോഷാവധിക്ക് പൊതുപണിമുടക്കിന്റെ പേരില്‍ ഒരു ദിവസം കൂടി സമ്മാനിച്ച് കൊണ്ട് കേരളീയരെ ഹര്‍ഷപുളകിതരാക്കിയ വിപ്ലവ സര്ക്കാരിന്നഭിവാദ്യങ്ങള്..
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
തൊഴില്‍ സുരക്ഷയെന്നത് ഒരു ഗവര്‍മ്മെന്റിന്റേയും
ഔദാര്യമല്ല,
നിരവധി പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശമാണത്.
അതിനെതിരെ 'പണിമുടക്കാഘോഷ'മല്ലാതെ മറ്റൊന്നും
പരീക്ഷിക്കാനോ ചിന്തിക്കാനോ ആവാത്ത
വിപ്ലവ(!) പാര്‍ട്ടികളും അവര്‍ ഭരിക്കുന്ന കേരളവും
തൊഴിലവകാശങ്ങള്‍ക്ക് വേണ്ടി 250 ദിവസമായി സമരം
ചെയ്യുന്ന നഴ്സ്മാരുടെ കാര്യം തീരുമാനിക്കാനാകാത്ത വിപ്ലവ സര്‍ക്കാര്‍
വര്‍ഷം കഴിഞ്ഞിട്ടും വയല്‍ക്കിളി സമരത്തെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുന്ന വിപ്ലവ സര്‍ക്കാര്‍
വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയുള്ള ആഘോഷാവധിക്ക് പൊതു പണിമുടക്കിന്റെ പേരില്‍ ഒരു ദിവസം കൂടി സമ്മാനിച്ച് കൊണ്ട് കേരളീയരെ ഹര്‍ഷപുളകിതരാക്കിയ വിപ്ലവ സര്ക്കാരിന്നഭിവാദ്യങ്ങള്
ശ്രദ്ധിക്കുക
നോക്കുകൂലികാര്ക്ക് ഈ നിയമം കൊണ്ട് യാതൊരു കോട്ടവും സംഭവിക്കുന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."