സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം: സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍
വടകര: വിവാഹ വിഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍.
വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി ചെറുവോട്ട് മീത്തല്‍ ദിനേശന് (44), സഹോദരന് സതീശന് (41) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ തൊട്ടില്‍പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടില്‍ നിന്ന് മറ്റു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലിസിന്റെ വലയിലാകുന്നത്. ഇരുവരും കേസിലെ രണ്ടും മൂന്നും പ്രതികളാണെന്ന് റൂറല്‍ എസ്.പി എം.കെ.പുഷ്കരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ സ്റ്റുഡിയോ ജീവനക്കാരന് കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."