HOME
DETAILS

വ്യവസായ വികസന പ്ലോട്ടുകള്‍ ചട്ടംലംഘിച്ച് വിറ്റഴിക്കാന്‍ ഉന്നതതല നീക്കം

  
backup
April 02 2018 | 16:04 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3


കൊല്ലം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴില്‍ കോടികള്‍ വിലമതിക്കുന്ന 38 വ്യവസായ വികസന പ്ലോട്ടുകള്‍ ചട്ടംലംഘിച്ച് ചുളുവിലക്ക് വിറ്റഴിക്കാന്‍ ഉന്നതതല നീക്കം. പ്ലോട്ടുകളിലെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തുന്നതോടെ, കോടികളുടെ അനധികൃത ഇടപാടുകള്‍ക്കാണ് അണിയറയില്‍ കളമൊരുങ്ങുന്നത്.
നിലവില്‍ വ്യവസായ വകുപ്പിന് കീഴില്‍വരുന്ന പ്ലോട്ടുകളിലായി 2500 ഏക്കറോളംവരുന്ന ഭൂമിയിലാണ് റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ കണ്ണുവച്ചിരിക്കുന്നത്. ഏറ്റവുംകൂടുതല്‍ ഭൂമി പാലക്കാട്ടും രണ്ടാംസ്ഥാനം എറണാകുളത്തിനുമാണ്. ഇടുക്കിയില്‍ ഏറ്റവും കുറവാണ് ഭൂമിയെങ്കില്‍ വയനാട് ജില്ലയില്‍ വ്യവസായ പ്ലോട്ടുകളില്ലെന്നതാണ് പ്രത്യേകത. നിലവില്‍ വ്യവസായ പ്ലോട്ടുകള്‍ മറിച്ചുവില്‍ക്കണമെങ്കില്‍ വ്യവസായ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
വ്യവസായ വകുപ്പിന്റെ നിബന്ധനകള്‍ പാലിച്ച് ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി വ്യവസായ വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കണം. തുടര്‍ന്ന് ഐ.എ.എസ് കേഡറില്‍പ്പെടുന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ചുമാത്രമേ ഇതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുള്ളു. എന്നാല്‍ അതിന് വിരുദ്ധമായി ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് അവിടെ നിന്നും തീര്‍പ്പുണ്ടാക്കാന്‍ കഴിയുമെന്ന് വരുന്നതോടെ തടസമില്ലാതെ വ്യവസായ പ്ലോട്ടുകള്‍ മറിച്ചു വില്‍ക്കാന്‍ കഴിയും.
പുതിയ രീതി അനുസരിച്ച് ഭൂമി മറിച്ചു വില്‍ക്കാന്‍ ലളിതമായ നടപടിക്രമങ്ങളാണുള്ളത്. ഇതനുസരിച്ച് നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്ക് തങ്ങളുടെ വ്യവസായത്തില്‍ പുതിയ പങ്കാളിയെ ചേര്‍ത്തശേഷം തുടര്‍ന്ന് ഭൂമി പങ്കാളിക്ക് കൈമാറുന്നതോടെ മറിച്ച് വില്‍പ്പനയെന്ന പേരുദോഷവും ഒഴിവാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago