HOME
DETAILS

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

  
backup
April 03 2018 | 01:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa-2

 

തിരുവനന്തപുരം: സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കെ.എസ്.ആര്‍.ടി.സി പൂര്‍ണ്ണമായും പണിമുടക്കില്‍ പങ്കെടുത്തു.
വാഹന പണിമുടക്ക് ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും തുറന്നിട്ടില്ല.
സെക്രട്ടേറിയറ്റില്‍ 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. നഗരത്തില്‍ ആളുകള്‍ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. പാല്‍, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു.
തമ്പാനൂരില്‍ സര്‍വിസ് നടത്തിയ ഓട്ടോറിക്ഷകള്‍ തടഞ്ഞ് സമരക്കാര്‍ യാത്രക്കാരെ ഇറക്കിവിട്ടത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയത്.
സമരാനുകൂലികളെ പൊലിസ് എത്തിയാണ് പിരിച്ചുവിട്ടത്. റെയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും എത്തിയ വിദേശികളും സ്വദേശികളുമായ യാത്രക്കാര്‍ ഏറെ വലഞ്ഞു. എങ്കിലും സമരം നല്ലൊരു ആവശ്യം നേടിയെടുക്കാന്‍ വേണ്ടിയുള്ളതാണെന്ന് യാത്രക്കാരില്‍ പലരും പറയുന്നു.
തമ്പാനൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ പൊതുപണിമുടക്ക് അനുകൂലികളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലിസ് സ്റ്റേഷന്‍ ഉപരോധത്തിന് എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പണിമുടക്ക് അനുകൂലികളുമായി ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. ഇതേതുടര്‍ന്ന് പൊലിസ് ലാത്തിവീശി. ബി.എം.എസ് ഒഴികെ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു.സി, എച്ച്.എം.എസ് ഉള്‍പ്പെടെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂര്‍ പണിമുടക്ക് നടത്തിയത്.
പണിമുടക്കിയ തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മ്യൂസിയം ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു.
മാര്‍ച്ച് രാജ്ഭവന് സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലാളി വിരുദ്ധ നയങ്ങളുടെ ആശാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി അദ്ദേഹം ആരോപിച്ചു.
തൊഴില്‍ നിയമങ്ങളെ അട്ടിമറിച്ച് പഴയ കാലത്തെ കൂലി അടിമ വ്യവസ്ഥ തിരികെ കൊണ്ടു വരാനാണ് മോദിയുടെ ശ്രമം.
കോര്‍പ്പറേറ്റുകള്‍ക്ക് തോന്നുംപടി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കി നല്‍കാനാണ് പുതിയ നയം അവതരിപ്പിക്കുന്നത്. തൊഴിലാളി വിരുധ നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ മോദി നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്നും ആനത്തലവട്ടം പറഞ്ഞു.
കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലൂടെ സാധാരണക്കാരുടെ തൊഴില്‍ സാധ്യതകളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാരെന്ന് അധ്യക്ഷത വഹിച്ച ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു.
തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഒരു വര്‍ഷം കൊണ്ടു രണ്ടു കോടി ജനങ്ങള്‍ക്കു ജോലി നല്‍കുമെന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തിയ മോദി ഉള്ള തൊഴിലുകള്‍ കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടന നേതാക്കളായ വി. ശിവന്‍കുട്ടി, പാലോട് രവി, ഷിബുബേബിജോണ്‍, കെ.പി രാജേന്ദ്രന്‍, രാധാകൃഷ്്ണന്‍, ശ്രീകുമാരന്‍ നായര്‍, മാഹീന്‍ അബൂബക്കര്‍, ജി. സുഗുണന്‍ സംസാരിച്ചു.

നെയ്യാറ്റിന്‍കര: സ്വകാര്യ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാത്രം തൊഴില്‍രീതി നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തിയ 24 മണിയ്ക്കൂര്‍ പൊതുപണിമുടക്ക് നെയ്യാറ്റിന്‍കര താലൂക്കില്‍ പൂര്‍ണം.
പാറശാല , നെയ്യാറ്റിന്‍കര , ബാലരാമപുരം , നേമം , മലയോര മേഖലയായ പനച്ചമൂട് , വെള്ളറട , കടലോര മേഖലകളായ പൊഴിയൂര്‍ , പുല്ലുവിള , കാഞ്ഞിരംകുളം , പൂവാര്‍ , കൊച്ചുപള്ളി , കരിങ്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല , ഇരുചക്ര വാഹനങ്ങള്‍ ഓടി. സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പനച്ചമൂട് , ബാലരാമപുരം , ആലുംമൂട് മത്സ്യമാര്‍ക്കറ്റുകളിലും തിരക്ക് വളരെ കുറവായിരുന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago