HOME
DETAILS
MAL
മിച്ചഭൂമി മറിച്ചുവിറ്റവര്ക്കെതിരേ നടപടി വേണം: യു.സി രാമന്
backup
April 03 2018 | 01:04 AM
കോഴിക്കോട്: വയനാട്ടിലെ ആദിവാസികള്‍ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശാനുസരണം കോരിച്ചൊരിയുന്ന മഴയെയും കാട്ടുമൃഗങ്ങളെയും വകവയ്ക്കാതെ വിവിധ എസ്റ്റേറ്റുകളിലും കൊടും കാടുകളിലും വര്‍ഷങ്ങളോളം കുടില്‍ കെട്ടി താമസിക്കുമ്പോള്‍ ഭരണവര്‍ഗ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമികള്‍ മറിച്ചുവില്‍ക്കുകയാണെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്.
അടിസ്ഥാന വര്‍ഗത്തിനും ആദിവാസികള്‍ക്കും ഒപ്പമെന്ന് പറയുകയും അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വ്യാജരേഖകളുണ്ടാക്കി മറിച്ചുവില്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷ രാഷ്ട്രീയ മേലാളന്മാര്ക്കെതിരേ കര്‍ശനമായ നിയമ നടപടി ഉണ്ടാകണമെന്നും ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."