HOME
DETAILS
MAL
ഭൂമാഫിയകളെ കുറിച്ച് സമഗ്ര അന്വേഷണം വേണം: കെ.പി.എ മജീദ്
backup
April 03 2018 | 01:04 AM
കോഴിക്കോട്: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വന്‍ തുക വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുകൊടുക്കാനുള്ള സി.പി.ഐ നേതാക്കളുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നീക്കം ഇടതു സര്‍ക്കാരിലെ അഴിമതി മലയുടെ ഒരറ്റം മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. ആസൂത്രിതയും ശൃംഖല വഴി കൂട്ടിയോജിപ്പിക്കുന്നതുമായ ഭൂമികൊള്ള ആകസ്മികമല്ല. സംഭവത്തെ കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം വേണം. ഇടുക്കിയില്‍ സി.പി.എം ചെയ്യുന്നത് വയനാട്ടില്‍ സി.പി.ഐ നേതാക്കള്‍ ഏറ്റെടുക്കുമ്പോള്‍ ഇടതുഭരണം കഴിയുമ്പോള്‍ കേരളം ബാക്കിയുണ്ടാകാത്ത അവസ്ഥയാണുണ്ടാവുകയെന്നും മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."