HOME
DETAILS
MAL
പുറത്തുവന്നത് അഴിമതിയുടെ ചെറുകണിക മാത്രം: ചെന്നിത്തല
backup
April 03 2018 | 01:04 AM
തിരുവനന്തപുരം: ഭരണകക്ഷിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഭൂമിതട്ടിപ്പിനു ശ്രമം നടന്ന സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിക്കു ശേഷമാണ് അന്വേഷിക്കേണ്ടത്. അവിടെ നടക്കുന്ന അഴിമതിയുടെ ചെറിയൊരു കണിക മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ.
റവന്യൂ വകുപ്പറിയാതെ ഇത്തരം തട്ടിപ്പ് നടക്കില്ല. സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടറുടെയും സി.പി.ഐ ജില്ലാ സെക്രട്ടറിയുടെയും പങ്ക് വ്യക്തമായിട്ടും അവരെ വെള്ളപൂശാനുള്ള കാനം രാജേന്ദ്രന്റെയും റവന്യൂ മന്ത്രിയുടെയും ശ്രമം ദൗര്‍ഭാഗ്യകരമാണ്.
അഴിമതിക്കെതിരേ വന്ന സര്‍ക്കാരാണ് ഇത്തരം തട്ടിപ്പിന് കൂട്ടുനില്ക്കുന്നതെന്നത് നിസാരമല്ല, അതീവഗൗരവമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."