വര്‍ഗീയ കലാപം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
കൊല്‍ക്കത്ത: അസെന്‍സോള്‍, റാണിഗഞ്ച് എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ദേശീയ മനഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. രാമനവമിയോടനുബന്ധിച്ച് കഴിഞ്ഞാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അന്വേഷിക്കാനായി സംസ്ഥാന കമ്മിഷനോട് പ്രത്യേക അന്വേഷണ കമ്മിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 29ന് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം കേന്ദ്രം തേടിയിരുന്നു. കൂടാതെ സംഘര്‍ഷ പ്രദേശങ്ങളില്‍ സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തള്ളുകയായിരുന്നു. മാര്‍ച്ച് 26 മുതല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളിലായി രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തെ അഴിച്ചുപണിയാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. നിലവിലുള്ള വിഭാഗം അപര്യാപ്തമാണെന്നും ഭാവിയില്‍ ഇത്തരം സംഘര്‍ഷങ്ങളൊഴിവാക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."