ദലിത് പ്രതിഷേധത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി ദലിത് സംഘടനകള്‍ നടത്തുന്ന ബന്ദിനും പ്രതിഷേധത്തിനും പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദലിതുകളെ അടിച്ചമര്‍ത്തല്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഡി.എന്‍.എയിലുള്ളതാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. ദലിതുകളെ സമൂഹത്തിന്റെ താഴെക്കിടിയില്‍ നിര്‍ത്തുകയെന്നുള്ളത് ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമാണ്. എതിര്‍ക്കുന്നവരെ അവര്‍ അക്രമത്തിലൂടെയാണ് നേരിടുക.
ആയിരക്കണക്കിന് ദലിത് സഹോദരി, സഹോദരന്മാര്‍ മോദി സര്‍ക്കാരില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി തെരുവിലറിങ്ങി. അവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.
പട്ടിക ജാതി, പട്ടിക വര്‍ഗ ( പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രിംകോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഇന്നലെ രാജ്യ വ്യാപകമായ ബന്ദ് പ്രഖ്യാപിച്ചത്.
ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ബന്ദിനെ പിന്തുണക്കുന്നതിലൂടെ കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."