HOME
DETAILS
MAL
എസ്.സി, എസ്.ടി നിയമം: പ്രതികരണവുമായി ആര്.എസ്.എസ്
backup
April 03 2018 | 01:04 AM
ന്യൂഡല്‍ഹി: എസ്.സി, എസ്.ടി നിയമം ഭേദഗതി വരുത്തിയ സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് ആര്.എസ്.എസ് പ്രസ്താവിച്ചു. കോടതി വിധി പുറത്തുവന്ന് 12 ദിവസത്തിനു ശേഷം, അതിന്റെ പേരില്‍ രാജ്യത്ത് പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്നതിനിടെ ഇതാദ്യമായാണ് വിഷയത്തില്‍ ആര്.എസ്.എസ് പ്രതികരിച്ചത്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആര്.എസ്.എസിനെതിരേ ദുഷ്പ്രചാരണം നടത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."