HOME
DETAILS

കെജ്‌രിവാളിന്റെ മാപ്പപേക്ഷ ജയ്റ്റ്‌ലി സ്വീകരിച്ചു

  
backup
April 03 2018 | 01:04 AM

%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%aa%e0%b5%87


ന്യൂഡല്‍ഹി: അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാപ്പപേക്ഷ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സ്വീകരിച്ചു. കെജ്‌രിവാളിനെതിരേയും എ.എ.പി നേതാക്കള്‍ക്കെതിരേയും പത്ത് കോടിയുടെ അപകീര്‍ത്തിക്കേസായിരുന്നു ധനമന്ത്രി ഫയല്‍ ചെയ്തിരുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു ജയ്റ്റിലിക്കെതിരേയുള്ള ആരോപണം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ജയ്റ്റിലി വന്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അപകീര്‍ത്തി കേസ് നല്‍കിയത്. കെജ്‌രിവാളിന്റെ മാപ്പപേക്ഷയുടെ പശ്ചാത്തലത്തില്‍ അപകീര്‍ത്തി കേസ് ജയ്റ്റിലി പിന്‍വലിച്ചേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍ രണ്ട്‌പേരെങ്കിലും നമുക്കിടയിലെ നീരസം തുടരാന്‍ താല്‍പര്യപ്പെടുന്നില്ല. പിണക്കം മറന്ന് ജനങ്ങളെ സേവിക്കാന്‍ കൂടുതല്‍ ഇടപെടാമെന്ന് കെജ്‌രിവാള്‍ ജയ്റ്റിലിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും അതില്‍ വസ്തുതയില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ പിന്‍വലിക്കുന്നതെന്ന് കെജ്‌രിവാള്‍ കത്തില്‍ പറയുന്നുണ്ട്. എ.എ.പി നേതാക്കളായ രാഘവ് ഛദ്ദ , കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്‌പെയ് എന്നിവര്‍ക്കതിരെയും ജയ്റ്റിലി കേസ് കൊടുത്തിരുന്നു. പ്രമുഖ അഭിഭാഷകനായ രാം ജഠ്മലാനിയോടും കെജ്‌രിവാള്‍ മാപ്പു പറഞ്ഞു. ജയ്റ്റ്‌ലിക്കെതിരേയുള്ള കേസില്‍ കെജ്‌രിവാളിനായി കോടതിയില്‍ ഹാജരായത് ജഠ്മലാനിയയായിരന്നു. നേരത്തെ നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, മകന്‍ അമിത സിബല്‍, അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ തുടങ്ങിയവരോട് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago