അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ 'റേഞ്ച് '
ഇറ്റാനഗര്‍: അരുണാചലിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ റേഞ്ചിലൂടെ ആധിപത്യം സ്ഥാപിച്ച് ചൈന. ചൈനയിലേക്ക് സ്വാഗതം എന്ന അലര്‍ട്ടാണ് ഇവിടെ പ്രത്യക്ഷപ്പെടുക. തുടര്‍ന്ന് മാന്‍ഡരിന്‍ ഭാഷയില്‍ തുടര്‍ സന്ദേശങ്ങള്‍ പിന്നാലെയെത്തും. കൂടാതെ ഫോണിന്റെ സമയവും ബെയ്ജിങ്ങിന്റെ അടിസ്ഥാനമാക്കിയായിരിക്കും. ഇന്ത്യയെക്കാള്‍ രണ്ട് മണിക്കൂര്‍ മുന്നിലാണ് ബെയ്ജിങ് സമയം. ഇതേ സമയം ഇന്ത്യന്‍ സൈന്യത്തിന്റേതല്ലാത്ത വിവരങ്ങള്‍ മൊബൈല്‍ ആധിപത്യത്തിലൂടെ ചൈനക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ ബന്ധങ്ങള്‍ കുറവാണെന്ന് സൈനിക ഓഫിസര്‍ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. സൈനികര്‍ക്കെതിരേ മാനസിക സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. സൈനികര്‍ക്ക് പരുക്കേറ്റാല്‍ ആശുപത്രികളിലേക്ക് കൊണ്ട്പോവാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. തിസുവില് നിന്നുള്ള കിബ്തു റോഡ് പലപ്പോഴും മണ്ണിടിച്ചിലിനാല്‍ തടസപ്പെടാറുണ്ട്. ഏതെങ്കിലും കാരണത്താല്‍ റോഡ് തടസപ്പെട്ടാല്‍ ആയുധങ്ങളും മറ്റു സാമഗ്രികളും കൊണ്ട്പോവാനുള്ള സൗകര്യങ്ങളില്ല. ആവശ്യമായ റോഡുകളും പാലങ്ങളും താഴ്വരകളെ ബന്ധിപ്പിക്കുന്ന വഴികളില്ലാത്തതുമാണ് സൈന്യത്തിന്റെ പ്രധാന വെല്ലുവിളിയെന്ന് സൈനിക ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."