സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന്റെ 'നുഴഞ്ഞ് കയറ്റം'
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ സംഭാവനയെ ചോദ്യം ചെയ്യപ്പെടുന്നത് തടയിടാനായി ചരിത്രത്തിലേക്ക് ആര്‍.എസ്.എസിന്റെ 'നുഴഞ്ഞ് കയറ്റം'. സ്വാതന്ത്ര്യ സമരത്തിനായി ഭഗത് സിങ്ങിനും സുഖ്‌ദേവിനുമൊപ്പം കഴുമരത്തിലേറിയ രാജ് ഗുരു ആര്‍.എസ്.എസ് പ്രചാരകനായിരുന്നുവെന്നാണ് പുതിയ വാദം.
മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ നരേന്ദ്ര സിങ് സഹ്ഗല്‍ എഴുതിയ 'ഭാരത് വര്‍ഷ് കി സര്‍ സമ്പൂര്‍ണ സ്വാതന്ത്ര' ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിലാണ് ഈ അവകാശവാദം.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. കഴിഞ്ഞ മാസം നാഗ്പൂരില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ പുസ്തകം വിതരണം ചെയ്തിരുന്നു. എന്നാല്‍ പുസ്തകത്തിന്റെ അവകാശ വാദത്തിനെതിരേ 'ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും സംബന്ധിച്ചുള്ള രേഖകള്‍' എന്ന പുസ്തകത്തിന്റെ എഡിറ്ററും ജെ.എന്‍.യുവിലെ ചരിത്ര വിഭാഗം അധ്യാപകനുമായ ചമന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."