ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ചു
അമൃത്സര്‍: ഇറാഖില്‍ ഐ.എസ് വധിച്ച 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്നലെ മൂന്ന് മണിയോടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മരണപ്പെട്ടവരുടെ ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും.
മരിച്ചവരില്‍ 27 പേര് പഞ്ചാബിലുള്ളവരും നാല് പേര് ഹിമാചല്‍ പ്രദേശ്, രണ്ട് പേര് ബംഗാള്‍, ആറു പേര് ബിഹാര്‍ എന്നിവിടങ്ങളിലാണ്. ഒരാളുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ 70 ശതമാനം സാമ്യത മാത്രമുള്ളതിനാലാണ് നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കാതിരുന്നത്. മറ്റുള്ളവരുടെ ഡി.എന്‍.എയുടെ 95 ശതമാനവും യോജിപ്പുണ്ട്.
2014 ജൂണ്‍ മുതല്‍ ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഇവരെ കാണാതായത്. ഇവരില്‍ ഭൂരിഭാഗവും നിര്‍മാണ തൊഴിലാളികളാണ്. കേന്ദ്ര വിദേശ കാര്യ മന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇറാഖിലെ മൊസൂളിലെത്തിയാണ് പോസ്റ്റ് മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുമെന്ന് വി.കെ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊല്ലപ്പെട്ടവരെ കണ്ടെത്താനും പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്കും സഹായിച്ച ഇറാഖ് സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് വി.കെ സിങ് പറഞ്ഞു.
2014ല്‍ ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20ന് ആണ് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."