HOME
DETAILS

വിമാനകമ്പനികളില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്ന്

  
backup
April 03 2018 | 01:04 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87


ജിദ്ദ: വിമാനകമ്പനികളില്‍ സഊദിവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്ന് വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഊദികളും വിദഗ്ധരും. നിലവില്‍ വിദേശികളെ ജോലിക്കു വയ്ക്കുന്നതിനാണ് കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. ഇതിനു പരിഹാരം കാണുന്നതിന് സഊദിവല്‍ക്കരണം നിര്‍ബന്ധമാക്കുകയല്ലാതെ വഴിയില്ല.
ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളിലെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി സഊദികള്‍ തൊഴില്‍രഹിതരായി കഴിയുന്നുണ്ട്.
വിമാന കമ്പനികളില്‍ ജോലി ലഭിക്കുന്നത് ഇവര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കമ്പനികള്‍ വിദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ഇവര്‍ക്ക് തൊഴിലവസരങ്ങ നഷ്ടമാവുന്നു.
സഊദി ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യമാണ് വ്യോമയാന മേഖലയിലുള്ളത്. വ്യോമയാന മേഖലയിലെ നിരവധി തൊഴിലുകള്‍ സഊദിവല്‍ക്കരിക്കുന്നതിന് സാധിക്കും.
സഊദിയില്‍ വാണിജ്യ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളുമടക്കം 500 ലേറെ വിമാനങ്ങളുണ്ടെന്ന് വ്യോമയാന മേഖലാ വിദഗ്ധന്‍ താരിഖ് അല്‍ഈദി പറഞ്ഞു.
വിമാന ജീവനക്കാരടക്കം നേരിട്ടു ജോലി ചെയ്യുന്നവരും സുരക്ഷാ, മെയിന്റനന്‍സ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഓപ്പറേഷന്‍സ് അടക്കമുള്ള പരോക്ഷ മേഖലകളില്‍ ജോലി ചെയ്യുന്നവരുമടക്കം ചുരുങ്ങിയത് എഴുപതോളം പേര്‍ക്ക് ഓരോ വിമാനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും താരിഖ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago