'പുത്തന്‍ ദക്ഷിണാഫ്രിക്കയുടെ മാതാവ്' വിന്നി മണ്ടേല ഓര്‍മയായി
ജോഹന്നാസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും വര്‍ണവിവേചനത്തിനെതിരായ സമരനായകനുമായ നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടെല അന്തരിച്ചു.
81 വയസായിരുന്നു. കുടുംബവക്താവാണു മരണവിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്നു കിടപ്പിലായിരുന്നു വിന്നി. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശക്തയായ വനിതയാണ് വിന്നി മണ്ടേല. നെല്‍സന്‍ മണ്ടേലയ്‌ക്കൊപ്പവും മണ്ടേലയുടെ ജയില്‍വാസ കാലത്തു സ്വന്തമായും നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. 'പുത്തന്‍ ദക്ഷിണാഫ്രിക്കയുടെ മാതാവ് ' എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
27 വര്‍ഷത്തെ തടവുവാസത്തിനു ശേഷം പുറത്തുവരുന്ന മണ്ടേലയുടെ കൈ വിന്നി ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രം മൂന്നു പതിറ്റാണ്ടുകാലം നീണ്ടുനിന്ന വര്‍ണവിവേചനവിരുദ്ധ പോരാട്ടത്തിന്റെ പ്രതിബിംബമായി ആഘോഷിക്കപ്പെട്ടിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിനിടെ വിന്നിക്കും ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്.
ഈസ്റ്റേണ്‍ കേപ്പില്‍ 1936ലാണു വിന്നിയുടെ ജനനം. സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവായിരുന്ന ഇവര്‍ 1950കളിലാണ് നെല്‍സന്‍ മണ്ടേലയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്നു വിവാഹിതരാകുകയും ചെയ്തു. ഈ ബന്ധം 38 വര്‍ഷം നീണ്ടുനിന്നു. ഇതില്‍ 27 വര്‍ഷവും മണ്ടേല ജയിലിലായിരുന്നു. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട് ഇരുവര്‍ക്കും. 1996ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിനു ശേഷവും മണ്ടേലയുമായി വിന്നി ബന്ധം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."