വയല്‍ നികത്തല്‍: ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിക്കെതിരേ പരാതിയുമായി സി.പി.ഐ
കൊണ്ടോട്ടി: ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളില്‍ അനധികൃത വയല്‍ നികത്തലിനു പിന്നില്‍ സി.പി.ഐയാണെന്നു പറഞ്ഞു രംഗത്തെത്തിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നജ്മുദ്ദീനെതിരേ സി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തു. ഇരു പഞ്ചായത്തുകളിലെയും വയല്‍ നികത്തലിനു സി.പി.ഐക്കെതിരേ ഗുരുതര ആരോപണങ്ങളുമായാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.
പുളിക്കല്‍ ദേശീയപാതയോരത്തും ചെറുകാവ് പഞ്ചായത്തിലെ പുത്തൂപാടത്തും അനധികൃത വയല്‍ നികത്തലിനു സി.പി.ഐ കൂട്ടുനില്‍ക്കുന്നുവെന്നാണ് പ്രധാന ആരോപണം. പുളിക്കലില്‍ സി.പി.ഐ സമ്മേളനം നടന്നപ്പോള്‍ മണ്ണ് മാഫിയകളില്‍നിന്നു പണപ്പിരവ് നടത്തിയെന്നാരോപിച്ച് പാര്‍ട്ടിക്കെതിരേ രംഗത്തുവന്നിരുന്നു. നജ്മുദ്ദീന്റെ പ്രസ്താവന സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മൂന്നു ദിവസത്തിനകം ആരോപണത്തില്‍ മാപ്പ് പറയുകയും മൂന്നു ലക്ഷം നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു വക്കീല്‍ നോട്ടീസയച്ചത്. ദിവസങ്ങളായി പുളിക്കല്‍, ചെറുകാവ് മേഖലയില്‍ സി.പി.ഐ, സി.പി.എം പാര്‍ട്ടികള്‍ വയല്‍ നികത്തലിനെ ചൊല്ലി തുറന്ന പോരിലാണ്. പ്രശ്‌നത്തില്‍ ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും പരിഹരിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."