നായ വിഴുങ്ങിയ റബര്പാവകള് ആറുമാസത്തിനു ശേഷം പുറത്തെടുത്തു
ചെങ്ങന്നൂര്‍: നായ വിഴുങ്ങിയ റബര്പാവകള് ആറു മാസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ആലപ്പുഴ സ്വദേശി ആതിരയുടെ നാലുവയസ് പ്രായമുള്ള ലാബ്രഡോര്‍ ഇനത്തിലുള്ള വളര്‍ത്തു നായയുടെ വയറ്റില്‍ നിന്നാണ് നാലു മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ റബര്പാവകള് പുറത്തെടുത്തത്. ഒന്നര വര്‍ഷം മുന്‍പ് നായ രണ്ട് പാവകളെ ഇതുപോലെ വിഴുങ്ങിയിരുന്നെങ്കിലും മലവിസര്‍ജനത്തിലൂടെ പുറത്ത് പോയതിനാല്‍ അപ്രകാരം ഇതും പോകുമെന്ന് വീട്ടുകാര്‍ കരുതി.
ഒരാഴ്ച മുന്‍പ് നായക്ക് ഛര്‍ദ്ദിയും വിസര്‍ജ്യങ്ങള്‍ പുറത്തുപോകാതെയുമായപ്പോള് ആലപ്പുഴ ജില്ലാ മൃഗാശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. മരുന്നു ഫലിക്കാത്തതിനെതുടര്ന്ന് ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ. ദീപു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധസംഘം നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് റബര്‍ പാവകള്‍ പുറത്തെടുത്തത്. ഡോ. ഏബ്രഹാം, ഡോ. ജേക്കബ് ജോണ്‍, ഡോ. ആതിര. പി. നായര്‍ എന്നിവരും ശസ്ത്രക്രിയയില്‍ സഹായിച്ചിരുന്നു. നായ സുഖം പ്രാപിച്ചു വരുന്നു. ചെറുകുടലില്‍ അകപ്പെട്ട വസ്തു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അപൂവങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."