വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടേതടക്കം നാലായിരത്തോളം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്നും പ്രസ്തുത ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും കോഴിക്കോട് ചേര്‍ന്ന കേരള അംബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.
പൊതുസമൂഹം പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചുവരുന്ന ഈ സമയത്ത് അധ്യാപകരുടേയും ഓഫിസര്‍മാരുടേയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.
അധ്യാപകരുടെ സ്ഥലംമാറ്റം അധ്യയന വര്‍ഷാരംഭത്തിന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്നും അറബിക് സ്‌പെഷല്‍ ഓഫിസര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഐ.എം.ഇ, ബി.പി.ഒ തസ്തികകളിലെ ഒഴിവുകള്‍ നികത്താതെ വിദ്യാഭ്യാസ വകുപ്പിലെ സുപ്രധാന തസ്തികകളില്‍ നാഥനില്ലാത്ത അവസ്ഥ സൃഷ്ടിക്കരുതെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ജാതി, മത കണക്കുകളില്‍ അടിസ്ഥാനരഹിതമായ എണ്ണം പെരുപ്പിച്ച് കാട്ടിയതിനെ യോഗം അപലപിക്കുകയും തെറ്റ് തിരുത്തി കൃത്യമായ കണക്ക് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടുടുകയും ചെയ്തു.
മെയ് ആദ്യവാരം വാഗമണ്ണില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാംപ് നടത്താനും അരുതായ്മകളോട് അരുത് ആര് പറയും' എന്ന പ്രമേയവുമായി അഞ്ഞൂറോളം സായാഹ്ന സദസുകള്‍ സംഘടിപ്പിക്കുവാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രചാരണ കാംപയിനുകള്‍ ജില്ലാ, ഉപജില്ല കേന്ദ്രങ്ങളില്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സി. അബ്ദുല്‍ അസീസ്, കെ.കെ അബ്ദുല്‍ ജബ്ബാര്‍, എന്‍.എ സലിം ഫാറൂഖി, സി.ടി കുഞ്ഞയമു, പി. മൂസക്കുട്ടി, അബ്ദുല്‍ ഖാദര്‍, ഇ.എം അബ്ദുല്‍ റഷീദ്, അബൂബക്കര്‍ പാണാവള്ളി, ടി.പി അബ്ദുല്‍ ഹഖ്, ഷാഹുല്‍ ഹമീദ് മേല്‍മുറി, അബ്ദുല്ല ചോയിമാടം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."