ഡി സിനിമാസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം
തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിനെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡി സിനിമാസിനുവേണ്ടി ഭൂമി കൈയേറിയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാത്തതിനാണ് കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്.
സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹരജിയെത്തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ കോടതി നേരത്തെ വിജിലന്‍സ് ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിക്കുമ്പോഴും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതേ പരാതി നേരത്തെ വിജിലന്‍സ് അന്വേഷിച്ച് തള്ളിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ദിലീപും മുന്‍ ജില്ലാ കളക്ടര്‍ എം.എസ്.ജയയും ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കാന്‍ കോടതി ഒരാഴ്ച സമയമനുവദിച്ചു. ഇതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."