തൊഴിലാളി സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ പണിമുടക്കിയ തൊഴിലാളി സംഘടനകള്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി.
ജനങ്ങളെ വഞ്ചിച്ച ഭരണാധികാരിക്ക് നൊബേല്‍ ഏര്‍പ്പെടുത്തിയാല്‍ അതു ലഭിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദിയാണെന്ന് രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മോദി മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കരിനിയമങ്ങള്‍ നടപ്പിലാക്കി തൊഴിലാളികളെ അടിച്ചമര്‍ത്തി ഭരിക്കാം എന്ന മോദിയുടെ മോഹത്തിനുള്ള താക്കീതാണ് ഈ പൊതുപണിമുടക്കെന്ന് അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണംകൊണ്ടണ്ട് വലിയൊരു വിഭാഗം ആളുകളുടെ തൊഴില്‍ നഷ്ടമായിട്ടുണ്ടെണ്ടന്ന് മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ച എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികള്‍ തങ്ങളുടെ സംഘടിത ശക്തികൊണ്ടണ്ട് ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ടി.യു.സി.ഐ, എച്ച്.എം.എസ്, എന്‍.എല്‍.ഒ, ഐ.എന്‍.എല്‍.സി, യു.ടി.യു.സി, എ.ഐ.യു.ടി.യു.സി, സേവ, ജെ.ടി.യു.സി, എന്‍.എസ്.ടി.യു, എ.ഐ.സി.ടി.യു, എന്‍.ടി.യു.ഐ, എന്‍.എല്‍.സി, കെ.ടി.യു.സി(ജെ), എച്ച്.എം.കെ.പി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."