HOME
DETAILS

മോദി സര്‍ക്കാരിന്റെ പടിയിറക്കം ആരംഭിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
April 03 2018 | 02:04 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af

 

പെരിങ്ങത്തൂര്‍: ഇന്ത്യയില്‍ മോദി സര്‍ക്കാരിന്റെ പടിയിറക്കം ആരംഭിച്ചിരിക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ നിദര്‍ശനമാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്നും പി.കെ കുഞ്ഞാലികുട്ടി എം.പി പ്രസ്താവിച്ചു. ഭാരതത്തില്‍ ഇന്നലകളില്‍ ഭരണം നടത്തിയ മുസ്‌ലിം ലീഗ് ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് മുന്നണിയും യു.പി.എ മുന്നണിയും ഉണ്ടാക്കിയ നന്മയും സമാധാനവും തകര്‍ത്തുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങത്തൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് ഓഫിസ് ബാഫഖി തങ്ങള്‍ സൗധത്തിന്റെയും എം.പി.കെ മുഹമ്മദ് ഫഹദ് കുന്നോത്ത് സ്മാരക ട്രസ്റ്റും ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകത്തെ കുറിച്ചും അക്രമ രാഷ്ട്രീയത്തെ കുറിച്ചും തങ്ങളുടെ ഓഫിസുകളില്‍ ചര്‍ച്ച നടത്തുമ്പോള്‍ നാട്ടില്‍ നടപ്പാക്കേണ്ട കാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫിസുകള്‍ ഉപയോഗപ്പെടുത്തുന്നത്. കണ്ണൂരിലെ റോഡുകള്‍ക്ക് ബംഗാളിന്റെ അവസ്ഥയാണെന്നും സി.പി.എമ്മിനും പിണറായി സര്‍ക്കാരിനും രക്തസാക്ഷികളെ വളര്‍ത്താനാണ് സമയമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
പ്രദേശത്തുനിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ നസീഫ് മുസ്സ മുഹമ്മദിന് ഖത്തര്‍ എം.എസ്.എഫ് ഏര്‍പ്പെടുത്തിയ ഉപഹാരവും കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. ചടങ്ങില്‍.എന്‍.എ.എം സ്മാരക ലൈബ്രറി മണ്ഡലം ലീഗ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, പിലാവുള്ളതില്‍ സമീര്‍ എക്‌സിക്യുട്ടീവ് ഹാള്‍ ജില്ലാ ഉപാധ്യക്ഷന്‍ എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍, എം.ആര്‍ അബ്ദുല്ല സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.കെ മുഹമ്മദ്, ജനസേവാ കേന്ദ്രം സൈനുല്‍ ആബിദീന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി. നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago