സനൂപിന് നാടിന്റെ യാത്രാമൊഴി
ഉദുമ: തിരുവനന്തപുരം, കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട കുളത്തൂര്‍ ബാലനടുക്കത്തെ അശോകന്റെയും രജനിയുടെയും മകന്‍ സനൂപിന്റെ(22) മൃതദേഹം ഇന്നലെ രാവിലെ ആറോടെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ ഉറക്കമൊഴിച്ച് കാത്ത് നിന്ന നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും തേങ്ങലടക്കാനായില്ല. അശോകന്റെയും രജനിയുടെയും ഏക ആണ്‍തരിയായിരുന്ന സനൂപ് തിരുവനന്തപുരത്ത് കാറ്ററിംഗ് സര്‍വ്വീസ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കഴക്കൂട്ടത്ത് വെച്ച് അപകടത്തില്‍ മരണപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെക്രട്ടറിയേറ്റിലായിരുന്ന കെ കുഞ്ഞിരാമന്‍ എം.എല്‍.എ അപകട വിവരമറിഞ്ഞ് ആശുപത്രിയിലെത്തി മൃതദേഹം പൊസ്റ്റുമോര്‍ട്ടം നടത്തി ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.
കൊളത്തൂരിലെ ചൂളിയാര്‍ ഭഗവതി ക്ഷേത്ര വാദ്യകലാസംഘത്തിലെ അംഗമാണ് സനൂപ്. സനൂപിന്റെ ഏക സഹോദരിയാണ് ആതിര. പഞ്ചായത്ത് പ്രസിഡന്റ് പി രാമചന്ദ്രന്‍, സി.പി.എം ഏരിയാ സെക്രട്ടറി സി ബാലന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ പത്മാവതി, പഞ്ചായത്ത് അംഗം നഫീസ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."