കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം
സിഡ്നി: കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ക്ക് നാളെ ആസ്ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. നാളെ ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും. മത്സരങ്ങള്‍ അഞ്ചാം തിയതി മുതാലണ് അരങ്ങേറുന്നത്. നാളെ മുതല്‍ ഈ മാസം 15 വരെയാണ് പോരാട്ടങ്ങള്‍.
ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ പതാക കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ ഇന്നലെ ഉയര്‍ത്തി. 225 താരങ്ങളാണ് വ്യക്തിഗത, ടീം വിഭാഗങ്ങളിലായി ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 2006ല്‍ 50, 2010ല്‍ 101, 2014ല്‍ 64 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ടീം.
ഷൂട്ടിങ്, ബാഡ്മിന്റണ്‍, ബോക്സിങ്, ഗുസ്തി വിഭാഗങ്ങളാണ് മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുള്ളത്. ബാഡ്മിന്റണില്‍ പി.വി സിന്ധു, സൈന നേഹ്വാള്, കിഡംബി ശ്രീകാന്ത് എന്നിവരാണ് മെഡല്‍ സാധ്യതയുള്ള താരങ്ങള്‍.
ഗുസ്തിയില്‍ ഒളിംപിക് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലികും ബോക്സിങില്‍ വെറ്ററന്‍ ഇതിഹാസം മേരി കോം, വികാസ് കൃഷ്ണന് എന്നിവരും മികവ് പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. ഷൂട്ടിങില്‍ ജിത്തു റായ്, മെഹുലി ഘോഷ്, ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു എന്നിവരും പ്രതീക്ഷ നല്കുന്നു.
1500 മീറ്ററില്‍ ജിന്സന് ജോണ്സന്, ലോങ് ജംപില്‍ ശ്രീശങ്കര്‍, നീന പിന്റോ, നയന ജെയിംസ് എന്നിവരടങ്ങിയ മലയാളി സംഘവും ഇന്ത്യയുടെ അത്ലറ്റിക്സ് പ്രതീക്ഷകളാണ്.
അത്ലറ്റിക്സില് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര മിന്നും ഫോമിലാണ്. 20കാരനായ താരത്തിന്റെ പ്രകടനം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡോടെ 85.23 മീറ്റര്‍ താണ്ടി നീരജ് ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ജൂനിയര്‍ തലത്തില്‍ ലോക റെക്കോര്ഡുകാരന് കൂടിയാണ് നീരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."