HOME
DETAILS

അരീക്കോട്ടെ ലോക്കപ്പില്‍നിന്നു പൊലിസുകാര്‍ പ്രതിയെ ചാടിച്ചത് ഒരു ലക്ഷം രൂപ വാങ്ങി

  
backup
April 03 2018 | 03:04 AM

areekode-jail-incident-suprabhaatham-exclusive-news-report

അരീക്കോട്: കഥ മാറുകയാണ്, വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളിക വിതരണംചെയ്ത കേസിലെ പ്രതി അരീക്കോട് പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് രക്ഷപ്പെട്ടത് പൊലിസുകാരുടെ ഒത്താശയോടെയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതരസംസ്ഥാനക്കാരനായ പ്രതിയെ പൊലിസുകാര്‍ കൈക്കൂലിവാങ്ങി തുറന്നുവിട്ടതാണെന്നാണു പുതിയ വെളിപ്പെടുത്തല്‍.


Also Read: അരീക്കോട് പൊലിസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി


കഴിഞ്ഞ ഡിസംബര്‍ 17 നു പ്രത്യേക അന്വേഷണസംഘം പിടികൂടിയ കൊല്‍ക്കത്ത ഹസ്‌നാബാദ് ബയ്‌ലാനി ബിസ്പൂര്‍ സ്വദേശിയായ മുഹമ്മദ് റസലി (20)നെ ലോക്കപ്പില്‍നിന്നു തുറന്നുവിട്ടതാണെന്ന വിവരങ്ങള്‍ സുപ്രഭാതത്തിനു ലഭിച്ചു.


ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ശബ്ദസന്ദേശമാണ് ലഭിച്ചത്. പുതുവത്സരാഘോഷത്തിനായി കഴിഞ്ഞ ഡിസംബര്‍ 31നു ഗുണ്ടല്‍പേട്ടയിലെ ഒരു വീട്ടിലെത്തിയ രണ്ടു പൊലിസുകാരില്‍നിന്നാണ് ഈ വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. ലഹരിമാഫിയയുമായി ബന്ധമുള്ള ആളുകളോടൊപ്പമാണ് പൊലിസുകാര്‍ ഗുണ്ടല്‍പേട്ടയിലെത്തിയിരുന്നത്.


Also Read: സുപ്രഭാതം ലേഖകന് പൊലിസ് മര്‍ദനം:പ്രകോപനമായത് ഗെയില്‍ സമരവും ‘നാണക്കേട് ‘ വാര്‍ത്തയും


'ഗാന്ധിത്തലയുള്ള നോട്ടുകള്‍ കണ്ടപ്പോള്‍ വാങ്ങിയത് അബദ്ധമായി. പിറകെവരുന്ന പുകിലുകള്‍ ജോലി തെറിപ്പിച്ചാല്‍ കുടുംബം പട്ടിണിയിലാകും. ഒരു ലക്ഷം രൂപ മാത്രമേ അവര്‍ വാങ്ങിയിട്ടുള്ളൂവെങ്കിലും അതിലേറെ വിഷമമുള്ള ജോലിയാണിത്.


പിടിക്കപ്പെട്ടാല്‍ നാണക്കേടാകും. പൊലിസ് ഇപ്പോള്‍ കോയമ്പത്തൂരില്‍ അവനെ തിരഞ്ഞുനടക്കുകയാണ് '- പൊലിസുകാരുടെ പ്രതികരണമാണിത്. ഇവര്‍ ഈ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ ലഹരി മാഫിയയുമായി ബന്ധമുള്ള ആളുകളും ഒപ്പമുണ്ടായിരുന്നു. ലഹരി മാഫിയയുമായി ബന്ധമുള്ള അരീക്കോട്ടെ പ്രമുഖരും ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന ഒരാളും ചേര്‍ന്നാണ് പ്രതിയെ ലോക്കപ്പില്‍നിന്നു തുറന്നുവിടാന്‍ പൊലിസുകാര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. ഈ വിവരം അരീക്കോട് എസ്.ഐ കെ. സിനോദ് അറിഞ്ഞിരുന്നില്ല.

കൊല്‍ക്കത്ത സ്വദേശിയായ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ ലഹരി മാഫിയയിലെ കണ്ണികളുടെ പേരു പറയുമെന്നും പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നില്‍ക്കണ്ടായിരുന്നു നീക്കം. എന്നാല്‍, ഇവര്‍ പണം കൊടുക്കുന്നതും രക്ഷപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയതും ലോക്കപ്പിലുള്ള മുഹമ്മദ് റസല്‍ അറിഞ്ഞിരുന്നില്ല. കോടതിയില്‍ ഹാജരാക്കുന്നതിന്റെ തൊട്ടുമുന്‍പു ഡിസംബര്‍ 18നു പുലര്‍ച്ചെയാണ് പ്രതിയെ തുറന്നുവിട്ടത്. വാഹനവുമായി പുറത്തു കാത്തുനില്‍ക്കുമെന്നും ലോക്കപ്പില്‍നിന്നു തുറന്നുവിട്ടാല്‍ ഉടന്‍തന്നെ പൊലിസിനു പിടികിട്ടാത്തതരത്തില്‍ പ്രതിയെ രക്ഷപ്പെടുത്താമെന്നുമായിരുന്നു തീരുമാനം.
ഇതുപ്രകാരം പ്രതിയെ തുറന്നുവിട്ടെങ്കിലും ഈ സമയം പണം നല്‍കിയവര്‍ വാഹനവുമായി എത്തിയില്ല. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ പണം നല്‍കിയ വിവരം പുറത്താകുമെന്നു ഭയന്ന സംഘം വാഹനവുമായി പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

മുഹമ്മദ് റസലിനെ പിടികൂടിയ ഡിസംബര്‍ 17നു ലഹരിവസ്തുക്കളുടെ വില്‍പനയുമായി ബന്ധപ്പെട്ട് അരീക്കോട്ടുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനായ മറ്റൊരാളെ ലഹരിമാഫിയ ഇടപെട്ടു നാട്ടിലേക്കു പറഞ്ഞയച്ചതായും വിവരമുണ്ട്. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കു ലഹരിഗുളികകള്‍ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി മുഹമ്മദ് റസല്‍. മാനസിക രോഗമുള്ളവര്‍ക്കും മറ്റും നല്‍കുന്ന നൈട്രോസണ്‍ ഗുളികകളാണ് ഇയാളില്‍നിന്നു പൊലിസ് പിടിച്ചെടുത്തിരുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  22 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  29 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  40 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  42 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago