പുതിയ വൈസ് ചെയര്‍മാന്‍ ജനഹൃദയമറിഞ്ഞ ചായക്കടക്കാരന്‍
കല്‍പ്പറ്റ: കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കല്‍പ്പറ്റയില്‍ ചായക്കച്ചവടം നടത്തിവരുന്ന കല്ലുമുറിക്കുന്ന രാധാകൃഷ്ണന് ഇനി തിരക്കൊഴിഞ്ഞ നേരമില്ല.
കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ ഉപജീവന മാര്‍ഗമായ ചായക്കച്ചവടം നിര്‍ത്തില്ലന്ന് രാധാകൃഷ്ണന്‍ പറയുന്നു. കോണ്‍ഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച രാധാകൃഷ്ണന്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെയാണ് വൈസ് ചെയര്‍മാനായത്. പുതിയ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന 15-ാം ഡിവിഷനില്‍ നിന്നുമാണ് രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ജനതാദള്‍ (യു) വിന്റെ രണ്ട് അംഗങ്ങള്‍ യു.ഡി.എഫ് വിട്ടതോടെ രാധാകൃഷ്ണന്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയായിരുന്നു. വൈസ് ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്തതോടെ രാധാകൃഷ്ണന്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. കല്‍പ്പറ്റ നഗരത്തിന്റെ വികസനത്തിന് മനസ്സില്‍ പലവിധ പദ്ധതികളുമുണ്ട്. സാധാരണക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നാലാവും വിധം ശ്രമിക്കുമെന്നും രാധാകൃഷ്ണന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."