HOME
DETAILS
MAL
ജില്ലയില്‍ പണിമുടക്ക് പൂര്‍ണം
backup
April 03 2018 | 03:04 AM
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യ ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും സര്‍വിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ജില്ലയിലെവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംയുക്ത ട്രേഡ് യൂനിയന്റെ പണിമുടക്കിനെ പിന്തുണച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എസ്.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ബി.എം.എസ് സമരത്തില്‍ പങ്കെടുക്കുന്നില്ല. തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവമായതിനാല്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം നഗരത്തില്‍ പണിമുടക്ക് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."