HOME
DETAILS

കുത്തിവെപ്പിനെത്തിയ രോഗിയെ തിരിച്ചയച്ചതായി പരാതി

  
backup
April 03 2018 | 03:04 AM

%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b0%e0%b5%8b%e0%b4%97

 

ഉദുമ: കുത്തിവെപ്പിനെത്തിയ രോഗിയെ ഡോക്ടര്‍ തിരിച്ചയച്ചതായി പരാതി. ഉദുമയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പണിമുടക്കിനെ തുടര്‍ന്ന് നഴ്‌സ് എത്തിയില്ലെന്ന കാരണം പറഞ്ഞു രോഗിയെ തിരിച്ചയച്ചത്.സ്ഥിരമായി ഡയാലിസ് നടത്തി വരുന്ന രോഗിക്ക് കുത്തിവെപ്പിനുള്ള മരുന്ന് പുറമേ നിന്നുള്ള മെഡിക്കല്‍ കടയില്‍ നിന്ന് വാങ്ങി കൊണ്ട് വരാമെന്നു രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞെങ്കിലും അധികൃതര്‍ കുത്തിവെപ്പെടുക്കാന്‍ സമ്മതിച്ചില്ല.
മറ്റേതെങ്കിലും സ്വാകാര്യ ആശുപത്രിയില്‍ പോയി കുത്തിവെപ്പ് എടുത്തോയെന്നു പറഞ്ഞു രോഗിയെ തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. അതേ സമയം ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കുത്തിവെപ്പ് നല്‍കേണ്ട ജോലി തങ്ങള്‍ക്കില്ലെന്നും പണിമുടക്ക് കാരണം ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്ക് ചികിത്സ കിട്ടാതെ വന്നതെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ തന്നെ വളരെ സാഹസപ്പെട്ടാണ് ആശുപത്രികളില്‍ എത്തിയത്. ഇതിനു മുമ്പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും ഇതിനു യാതൊരു വിധ പരിഹാരവും അധികൃതര്‍ കണ്ടിട്ടില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ സൂചിപ്പിച്ചു.പണിമുടക്ക് ദിവസമായ ഇന്നലെ ഇരുനൂറോളം രോഗികള്‍ ആശുപത്രിയില്‍ എത്തുകയും മൂന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് വേണ്ട കുത്തിവെപ്പുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍ പറയുന്നു. എന്നാല്‍ ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ഹീമോഗ്ലോബിന്‍ കുത്തിവെപ്പാണ് നടത്തേണ്ടത്.ഇത് ഒരു ദിവസം വൈകിയാലും കുഴപ്പമില്ലെന്നു നിഗമനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന വാദമാണ് മെഡിക്കല്‍ ഓഫിസര്‍ ഉന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago