ലഹരിക്കെതിരേ മഹല്ലുകളില്‍ ക്യാംപയിന് നടത്തണം: കീഴൂര്‍ സംയുക്ത ജമാഅത്ത്
മേല്‍പ്പറമ്പ്: വിദ്യാര്‍ഥികള്‍, യുവവാക്കള് എന്നിവര്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹല്ലുകളില്‍ ലഹരിക്കെതിരേ ബോധവത്ക്കരണ ക്യാംപയിന് നടത്തണമെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.വിദ്യാര്‍ഥികളെയും,യുവാക്കളെയും ലഹരി മാഫിയകള്‍ ലഹരി വസ്തുക്കളുടെ വിപണത്തിനും,ഉപയോഗത്തിനും അടിമകളാക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരേ മഹല്ല് തലങ്ങളില്‍ ശക്തമായ ബോധ വല്ക്കരണങ്ങള് ആവശ്യമാണ്.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മാഫിയകളുടെ ചതിയില്‍പ്പെട്ടു യുവാക്കളും,വിദ്യാര്‍ഥികളും അക്രമിക്കപ്പെടുന്നതും,കൊലചെയ്യപ്പെടുന്നതും ജില്ലയില്‍ വ്യാപകാമായിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ അവധിക്കാലം ഉപയോഗപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ഥികളെയും,യുവാക്കളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി അംഗ മഹല്ലുകള്‍ മഹല്ല് തലത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം.യോഗത്തില്‍ വൈസ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി വിഷയാവതരണം നടത്തി. കെ.മൊയ്തീന് കുട്ടി ഹാജി, അബ്ദുല്‍ ഖാദര്‍ കല്ലട്ര, ഷാഫി ഹാജി കട്ടക്കാല്‍, ഹമീദ് കുണിയ,അന്‍വര്‍ കോളിയടുക്കം,എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്,എസ്.കെ.മുഹമ്മദ് ,റാഫി പള്ളിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."