പ്രശ്‌ന സാധ്യതാ പ്രദേശങ്ങളിലെ പള്ളികള്‍ക്ക് സംരക്ഷണം നല്‍കണം: കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത്
കാസര്‍കോട്: പ്രശ്‌ന സാധ്യത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിന്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി കൊലപ്പെടുത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പായി തൊട്ടടുത്ത മീപ്പുഗിരി ജുമാമസ്ജിദ് ആക്രമിക്കാനുള്ള ശ്രമം നടന്നത് ആരാധാനലായങ്ങള്‍ തകര്‍ത്തും മതപണ്ഡിതമാരെ കൊലപ്പെടുത്തിയും സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്.
നാട്ടില്‍ കലാപമുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറും ആഭ്യന്തര വകുപ്പും തയ്യാറാവണം
പല കേസുകളും നിസാരവത്ക്കരിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. കാസര്‍കോടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുന്നു.
യുവാക്കളേയും വിദ്യാര്‍ഥികളെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
തങ്ങളുടെ മക്കളുടെ കൂട്ടുകെട്ടും പെരുമാറ്റവും പോക്ക് വരവും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വഴിതെറ്റുന്ന മക്കളെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പള്ളി, മദ്രസ, സ്‌കൂള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കാംപയിന്‍ നടത്താന്‍ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികള്‍ പരിപാടി ആവിഷ്‌കരിക്കണമെന്നും യോഗം അവശ്യപ്പെട്ടു. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല,എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എ, എന്‍.എ അബൂബക്കര്‍ , കെ.എം അബ്ദുല്‍ ഹമീദ് ഹാജി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, മജീദ് പട്‌ല, അഷ്‌റഫ് ബദിയടുക്ക, കെ.ബി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."