പണിമുടക്ക് ദിനത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി യുവാക്കള്‍ മാതൃകയായി
നെട്ടൂര്‍: പണിമുടക്കു ദിനത്തില്‍ റോഡുകളും പരിസരങ്ങളും ശുചീകരണം നടത്തി യുവാക്കള്‍ മാതൃകയായി. മരട് നഗരസഭ 32, 33 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മൈത്രി റെസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകരാണ് പണിമുടക്ക് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രദേശത്തെ എല്ലാ ഇടറോഡുകളും ചപ്പുചവവുകള് നീക്കം ചെയത് വൃത്തിയാക്കി. റോഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെയും ഒഴിഞ്ഞ പറമ്പിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യങ്ങളും പ്രവര്‍ത്തകരായ മുപ്പതോളം യുവാക്കള്‍ ചേര്‍ന്ന് നീക്കം ചെയ്തു.
സമീപവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന കോണത്തുള്ളികാവിനു സമീപത്തെ മാലിന്യ കൂമ്പാരവും യുവാക്കള്‍ ചേര്‍ന്ന് നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കി. സമീപത്തെ എല്ലാ റോഡുകളും പരിസരങ്ങയും തുടര്‍ന്നും മാലിന്യ രഹിതമാക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശത്തെ റോഡുകളിലെ പ്രധാന സ്ഥലങ്ങളിലും മാലിന്യ നിക്ഷേപമുള്ള സ്ഥലങ്ങളിലും മാലിന്യ നിക്ഷേപത്തിനെതിരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
അസോസിയേഷനിലെ ഇരുന്നോറോളം വരുന്ന കുടുംബങ്ങളുടെ സഹകരണത്തോടെ പ്രദേശം മുഴുവന്‍ മാലിന്യ രഹിത മേഖലയാക്കുമെന്ന് പ്രസിഡന്റ് ബാബു ജോസഫ്, സെക്രട്ടറി കെ.ബി. സുബീഷ് ലാല്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."