റമദാന്‍ ജില്ലാ ക്യാംപയിന് തൃക്കരിപ്പൂരില്‍ തുടക്കം
കാസര്‍കോട്; സഹനം സമരം സമര്‍പ്പണം എന്നീ പ്രമേയത്തില്‍ എസ്. കെ.എസ്.എസ്. എഫ് ജില്ലയില്‍ സംഘടിപ്പിക്കുന്ന റമദാന്‍ ക്യാംപയിന് തൃക്കരിപ്പൂര്‍ ജെംസ് സ്‌കൂളില്‍ തുടക്കം.
ചടങ്ങ് എസ്. വൈ. എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി.സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ യമാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ശമീര്‍ ഹൈത്തമി വൈള്ളാപ്പ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ്താജുദ്ധീന്‍ ദാരിമി പടന്ന പ്രമേയ പ്രഭാഷണം നടത്തി,ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഖലീലുല്‍ റഹ്മാന്‍ കാശി ഫി, നാഫിഅ അസഅദി ബീരിച്ചേരി, ആരിഫ് ഹസനി മെട്ടമ്മല്‍, ഹസൈനാര്‍ മണിയനോടി ,അബ്ദു സത്താര്‍ ചന്തേര, ഇബ്രാഹിം അസ്അദി ബിരിച്ചേരി, ശരീഫ് ഹാജി പടന്ന, അഷ്‌റഫ് നങ്കാരത്ത് പ്രസംഗിച്ചു.
ക്യാംപയിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും.
ഒരു ദിനം ഒരു തിരു വചനം എന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമദാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളില്‍ ഐ, എഫ് ,സി ക്ലാസുകള്‍, ബദര്‍ ദിനത്തില്‍ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജല്‍സ, സഹചാരി ഫണ്ട്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനം എന്നിവ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."