ഏപ്രില്‍ ഫൂളിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
തൃക്കുന്നപ്പുഴ: വിഡ്ഢിദിനത്തിന്റെ മറവില്‍ പാനൂര്‍, പല്ലന മേഖലകളില്‍ സാമൂഹിക വിരുദ്ധരുടെ അക്രമ പരമ്പര. നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. വീടിന്റെ മതിലുകള്‍, പൈപ്പുകള്‍ എന്നിവയും അടിച്ചു തകര്‍ത്തു. വീട്ടു മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ക്കുന്നതു മുതല്‍ റോഡിനു കുറുകെ കല്ലുകള്‍, കുപ്പിച്ചില്ലുകള്‍ എന്നിവ തടസ്സം വെച്ചു ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അപകടത്തില്‍ പെടുത്തുന്നതു വരു നീളുന്നു വിഡ്ഢിദിനത്തിലെ അക്രമങ്ങള്‍.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമേറി വരികയാണ്. പലരും ഈ ദിനത്തെ മുന്‍വൈരാഗ്യം തീര്‍ക്കാനുള്ള ഒരു അവസരമായാണ് കണക്കിലെടുക്കുന്നത്. പാനൂര്‍ വാട്ടര്‍ ടാങ്ക് ജംഗ്ഷന് മുതല്‍ കെ.വി. ജെട്ടി ജംഗ്ഷന് വരെയുള്ള റോഡിന്റെ വിവിധ ഭാഗത്ത് മരതടികള്‍, സ്ലാബുകള്‍, കരിങ്കല്ലുകള്‍, കുപ്പിച്ചില്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് റോഡിനു കുറുകെ തടസ്സം സൃഷ്ടിച്ചത്. പാനൂര്‍ കുറത്തറയില്‍ ഷെജിമോന്‍, അണ്ടോളില്‍ നിസാം, പുന്നശ്ശേരില്‍ നൗഫല്‍ എന്നിവരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
പാനൂരില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന അബ്ദുല്‍ഖാദര്‍ കുഞ്ഞിന്റെ കടയിലെ സാധനങ്ങള്‍ മോഷ്ടിക്കുകയും വര്‍ക്ക്ഷോപ്പിനു നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പാനൂര്‍ എല്‍.പി. സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയുടെ ബോര്‍ഡ് ഉള്‍പ്പെടെ ഇളക്കി റോഡിനു നടുവില്‍ തടസ്സമായി വെക്കുകയും ചെയ്തു.
വിഡ്ഢിദിനത്തിന്റെ മറവില്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ് ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അക്രമികള്‍ തകര്‍ത്ത വാഹനത്തിന്റെ ഉടമകള്‍ തൃക്കുന്നപ്പുഴ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."