രോഗികള്‍ക്ക് ദുരിതം വിതച്ച് കാപ്പിതോട്; മുഖം തിരിച്ച് അധികാരികള്‍
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ കാനയിലൂടെ ഒഴുകുന്ന മലിനജലം രോഗികള്‍ക്ക് ദുരിതമാകുന്നു. കാനയിലെ മലിനജലത്തില്‍ കൊതുകും കൂത്താടികളും മുട്ടയിട്ട് പെരുകി ചിക്ത്‌സയില്‍ കഴിയുന്ന രോഗികളുടെ ഉറക്കം കെടുത്തുകയാണ.്
ആലപ്പുഴ വാടക്കല്‍ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന കാപ്പിതോട്ടിലെ മലിനജലം പറവൂര്‍, പുന്നപ്ര പ്രദേശങ്ങളിലെ റോഡുകളുടെ അടിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പൈപ്പുകളിലൂടെ ആശുപത്രി വളപ്പിനുള്ളിലെ കാനയിലാണ് എത്തുന്നത്. പ്രദേശത്തെ ഹോട്ടലുകളിലെയും ലാബുകളിലേയും ആശുപത്രി വളപ്പിലെ കാന്റിന്‍ ഉല്‍പ്പെടെയുള്ള ഭക്ഷണശാലകളിലെ മലിനജലവും ചേര്‍ന്ന് ഒഴുകി കാക്കാഴം കാപ്പിതോട്ടിലാണ് അവസാനിക്കുന്നത.് എന്നാല്‍ ആശുപത്രിയുടെ മുഖ്യകെട്ടിടമായ ജെ ബ്ലോക്കിന് സമീപത്തുകൂടിയാണ് കാന കടന്നുപോകുന്നത്.
ലേബര്‍ റൂം, അസ്ഥി വിഭാഗം, ശസ്ത്രക്രിയാവിഭാഗം എന്നീ കിടത്തിചിക്ത്‌സാ വിഭാഗങ്ങള്‍, ബ്ലഡ് ബാങ്ക്, എം.ആര്‍.ഐ സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌ക്വാനിംഗ് കേന്ദ്രം, 10 ഓളം ലാബുകള്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങള്‍ ജെ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ആശുപത്രി വളപ്പില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ഓഫീസിലെ അധികാരികള്‍ കാന വൃര്‍ത്തിയാക്കാനോ രോഗികളുടെ സംരക്ഷണം ഉറപ്പ് വരുത്താനൊ തയാറാകുന്നില്ല. 300 മീറ്ററില്‍ അധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന കാനയുടെ ഇരുവശങ്ങളിലും കാടുപിടിച്ച് കിടക്കുകയാണ്.
ആശുപത്രി വികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പാഴാകുന്നുണ്ടെങ്കിലും കാന വൃര്‍ത്തിയാക്കാന്‍ തയാറാകാത്ത ആശുപത്രി അധികാരികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."