മന്ത്രിസഭ രണ്ടാം വാര്‍ഷികം: ജില്ലാതല പരിപാടികള്‍ മെയ് 19ന് തുടങ്ങും
പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല പരിപാടികള്‍ മെയ് 19ന് തുടങ്ങും. ജില്ലയുടെ ചുമതലയുളള നിയമ-സാംസ്‌ക്കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ കലക്റ്ററേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു.
ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മെയ് 19 മുതല്‍ 25 വരെ പ്രദര്‍ശന-വില്‍പ്പന മേളയും സാംസ്‌കാരിക പരിപാടികളും സെമിനാറും നടത്തും. മെയ് ഒന്ന് മുതല്‍ 31 വരെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.
മെയ് രണ്ടിന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും കുട്ടികള്‍ക്കുളള പാഠപുസ്തക വിതരണവും എല്‍.പി.-യു.പി വിദ്യാര്‍ഥികള്‍ക്കുളള യൂനിഫോം വിതരണവും നടത്തും. രണ്ടിന് തന്നെ മുഖ്യമന്ത്രിയുടെ കത്തും വൃക്ഷത്തൈ വിത്തും കുട്ടികള്‍ക്ക് കൈമാറും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ബോധവത്കരണം കൂടാതെ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സ്റ്റാളുകള്‍ സജ്ജമാക്കുക.
കുടുംബശ്രീക്ക് മുഖ്യപങ്കാളിത്തമുണ്ടാകും. ഫുഡ് കോര്‍ട്ടുകളും സജ്ജമാക്കും. നവകേരള മിഷന്റെ ഭാഗമായ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിതകേരളം മിഷന്‍, ലൈഫ് എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകളുമുണ്ടാകും.
ജില്ലാകലക്ടര്‍ ഡോ. പി. സുരേഷ്ബാബു അധ്യക്ഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭ ജനറല്‍ കണ്‍വീനറുമായി 10 സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ്, ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി.സുലഭ, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."