പിതാവിന് ഗെയിംസ് വില്ലേജില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ സൈന
ന്യൂഡല്‍ഹി: ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിനു പ്രവേശനം നിഷേധിച്ചതിനെതിരെ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്. ട്വിറ്റര്‍ പരമ്പര വഴിയാണ് സൈനയുടെ പ്രതിഷേധം. ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തിനോടു രൂക്ഷമായ ഭാഷയിലാണു സൈന ട്വിറ്ററില്‍ പ്രതികരിച്ചത്.
'പിതാവിനെ കോമണ്‍വെല്‍ത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതു ഞാനാണ്. എന്നിട്ടും ഗെയിംസ് വില്ലേജിലെത്തിയപ്പോള്‍ പിതാവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി'-സൈന ട്വീറ്റ് ചെയ്തു. ഇക്കാര്യം തന്നെ അദ്ഭുതപ്പെടുത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ നടപടി കാരണം അദ്ദേഹത്തിന് എന്റെ മത്സരങ്ങള്‍ കാണാനോ ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുവാനോ എന്നെ കാണാനോ പോലും പറ്റില്ല. എല്ലാ മത്സരങ്ങള്‍ക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. എന്തുകൊണ്ടാണു പ്രവേശനം ലഭിക്കില്ലെന്ന കാര്യം നേരത്തെ പറയാതിരുന്നതെന്ന് സൈന ചോദിച്ചു.
'എക്സ്ട്രാ ഒഫിഷ്യല്‍' എന്ന വിഭാഗത്തിലാണു സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ് നെഹ്വാളിന്റെ പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ വച്ച് സൈനയുടെ പിതാവിനു പ്രവേശനം നിഷേധിക്കുകയായിരുന്നു.
നാളെ തുടങ്ങുന്ന ഗെയിംസ് ഏപ്രില്‍ 15നാണ് അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."