HOME
DETAILS

  
backup
April 03 2018 | 06:04 AM

510533-2

ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

തൃശൂര്‍: സ്ഥിരം തൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമായി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ലോറികളും സര്‍വീസ് നടത്തിയില്ല. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ആശുപത്രി ഫാര്‍മസികളും കാന്റീനുകളും ഇംഗ്ലീഷ് മരുന്നുകടകളും മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. ട്രെയിനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വീടുകളിലെത്താന്‍ മറ്റ് വാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുകളില്‍ കരാര്‍വല്‍ക്കരണം വ്യാപകമാക്കുന്നതിനെതിരേയാണ് കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്തിയത്. അതേസമയം ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടുനിന്നു. പണിമുടക്ക് അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി.
ഇരിങ്ങാലക്കുട : സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി. തിങ്കളാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂര്‍ പണിമുടക്ക്. ബിഎംഎസ് പങ്കെടുക്കില്ല. മോട്ടോര്‍വാഹന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക് ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
പാല്‍ പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കിനോട് അനുബദ്ധിച്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ആല്‍ത്തറയ്ക്കല്‍ നടന്ന ധര്‍ണ്ണ സി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വി വി സത്യന്‍,കെ നന്ദനന്‍,ടി കെ സുധീഷ്,സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം,വി എ മനോജ് കുമാര്‍,കെ എ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വടക്കാഞ്ചേരി :കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയത്തിനെതിരായ പൊതുപണിമുടക്കില്‍ വടക്കാ ഞ്ചേരി മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. കെ എസ് ആര്‍ ടി സി അടക്കമുള്ള ബസുകള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോ ളങ്ങള്‍ അടഞ്ഞ് കിടന്നു. ബാങ്കുകളും, സര്‍ക്കാര്‍ ഓഫീസുകളും, വ്യവസായ സ്ഥാപനങ്ങളുംഅടഞ്ഞ് കിടന്നു.പെടോള്‍ പമ്പുകളും അടച്ചിട്ടു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ ട്ട് ചെയ്തിട്ടില്ല. ചെറിയ ചായകടകളും, തട്ടുകടകളും വരെ തുറന്നില്ല. നഗരത്തില്‍ സംയുക്ത യൂണിയനുക ളു ടെ നേതൃത്വത്തില്‍ പ്രകടനവും , പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഓട്ടുപാറയില്‍ നിന്ന് വടക്കാഞ്ചേരി മുഖ്യ തപാലാഫീസിന് മുന്നിലേക്കായിരുന്നു പ്രകടനം. ധര്‍ണ്ണ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വി.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. സി.കെ. രാമചന്ദ്രന്‍ , എം.ആര്‍. സോമനാരായണന്‍, പി.എന്‍.സുരേന്ദ്രന്‍, കെ.എം.മൊയ്തു , എം.എ.വേലായുധന്‍, കെ.പി. മദനന്‍, എം.എച്ച്. അബ്ദുള്‍ സലാം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
എരുമപ്പെട്ടി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കടങ്ങോട് പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. പന്നിത്തടം സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം സി.പി.എം കുന്നംകുളം ഏരിയാ കമ്മറ്റിയംഗം കെ. ഡി. ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. പന്നിത്തടം ഐ.എന്‍.ടി.യു.സി പ്രസിഡണ്ട് ടി.കെ.ശിവശങ്കരന്‍, സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ പി.എസ്.പുരുഷോത്തമന്‍ ,യു .വി .ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ചാവക്കാട്: സ്ഥിരം തൊഴില്‍ വ്യവസ്ഥയില്ലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ട്രെഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനവും പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു.
ചാവക്കാട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം മണത്തല മുല്ലത്തറയില്‍ നിന്ന് ആരംഭിച്ച് ചാവക്കാട് പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സെക്രട്ടറി നൂര്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി റീജിണല്‍ പ്രസിഡന്റ് എം.എസ്. ശിവദാസ്, വിവിധ യൂനിയന്‍ നേതാക്കളായ ടി.ടി. ശിവദാസ്, യു. കെ. ഉണ്ണികൃഷ്ണന്‍, എം.ആര്‍. രാധാകൃഷ്ണന്‍, കെ.വി. മുഹമ്മദ്, ടി. കെ. മുബാറക്, കെ.എം. അലി, ടി.എം ഹനീഫ തിരുവത്ര, പനക്കല്‍ രാജന്‍, എ.സി. ആനന്ദന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago