ട്രേഡ് യൂനിയന്‍ പൊതു പണിമുടക്ക്; ഇടുക്കി ജില്ലയില്‍ പൂര്‍ണം
തൊടുപുഴ:സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള പ്രധാന തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമായതായി സമര സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കി. ഓട്ടോ ടാക്‌സി ട്രാന്‍സ്‌പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ പങ്കുചേര്‍ന്നു. കടകമ്പോളങ്ങള്‍ അടച്ചു വ്യാപാരികളും സമരത്തിന്റെ ഭാഗമായി. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി-എം, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണു പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
പണിമുടക്കിയ തൊഴിലാളികള്‍ ഇന്നലെ രാവിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. പൊതുപണിമുടക്ക് തോട്ടം മേഖലയില്‍ ഹര്‍ത്താലായി മാറി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാഞ്ഞതിനാല്‍ തൊടുപുഴ, കട്ടപ്പന, അടിമാലി, മൂന്നാര്‍, കുമളി , വണ്ടിപ്പെരിയാര്‍, പീരുമേട് തുടങ്ങിയ സ്ഥലങ്ങള്‍ നിശ്ചലമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ ഒന്നുംതന്നെ തുറന്ന് പ്രവര്‍ത്തിച്ചില്ല .
സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മേഖലയിലെ പെട്രോള്‍ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. അന്യസംസ്ഥാന-സ്വകാര്യ വാഹനങ്ങളാണ് കൂടുതലായും ദേശീയ പാതയില്‍ കാണപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ടൗണിലെ വിവിധ ഭാഗങ്ങളിലായി പൊലിസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."